കൊല്ലം: വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ കോഴിമാലിന്യ പ്ലാൻറ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറിമാർക്കെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ വക്കീൽ നോട്ടീസയച്ചു. സമരത്തിൽനിന്ന് പിന്മാറാൻ താൻ കോഴ വാങ്ങിയെന്നതടക്കമുള്ള വ്യാജപ്രചാരണം നടത്തുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.എസ്.യു സംസ്ഥാന െസക്രട്ടറി ആദർശ് ഭാർഗവൻ, പ്ലാൻറ് പാർട്ണർ ഷൈജാൽ എന്നിവർക്കെതിരെ നോട്ടീസയച്ചത്.
സമരം അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് രാഷ്ട്രീയ പ്രതിയോഗികളുമായി ചേർന്ന് സമരത്തിന് നേതൃത്വം നൽകുന്ന തന്നെ അപകീർത്തിപ്പെടുത്തുവാനും വ്യക്തിഹത്യ നടത്താനുമുള്ള ശ്രമമെന്ന് നോട്ടീസിൽ പറയുന്നു.ഏഴു ദിവസത്തിനകം തനിക്കെതിെര നടത്തിയ പ്രസ്താവനകളും അഭിമുഖവും പിൻവലിച്ച് മാപ്പപേക്ഷിക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകുകയും ചെയ്തില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.