കൊല്ലം: കെ.എസ്.ആര്.ടി.സി കൊല്ലം ഡിപ്പോയിൽ യാത്രക്കാരും ജീവനക്കാരും തങ്ങുന്നത് ജീവന് പണയം െവച്ച്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രശ്നം. നാലര പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിെൻറ മിക്ക തൂണുകളുടെയും മേല്ക്കൂരകളുടെയും കോണ്ക്രീറ്റുകള് പൊളിഞ്ഞ അവസ്ഥയാണ്. സ്റ്റാൻഡിലെ ശൗചാലയത്തിലെ സ്ഥിതി അതിലും കഷ്ടമാണ്. കെട്ടിടത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാമെന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല.
ജീര്‍ണാവസ്ഥയിലുള്ള കാൻറീന് കെട്ടിടം പൊളിച്ചുനീക്കി പാസഞ്ചേഴ്സ് അമിനിറ്റി സ്റ്റാഫ് റിട്ടയറിങ് കോംപ്ലക്സ് നിര്‍മിക്കാനായി 2017-18ലെ ആസ്തിവികസന നിധിയില്‍ നിന്ന് ഒരു കോടി രൂപ അടങ്കല്‍ തുക വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ബജറ്റിലും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി തയാറാക്കാന്‍ തീരുമാനമാനിച്ചിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും നടത്തിയിട്ടില്ല. വനിതാ ജീവനക്കാർക്കുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്.
ലോക്ഡൗണിനുമുമ്പ് 90 ലേറെ സര്‍വിസുകളാണ് കൊല്ലം ഡിപ്പോയില്‍ നിന്ന് നടത്തിയിരുന്നതെങ്കിലും നിലവില്‍ 65 സര്‍വിസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. അശാസ്ത്രീയമായ രീതിയില്‍ ഷെഡ്യൂളുകള്‍ മൂലം തിരക്കുള്ള സമയങ്ങളില്‍ ബസ് ലഭിക്കാത്ത അവസ്ഥയാണ്.
കിഴക്കന്‍ മേഖലയിലുള്പ്പെടെയുള്ളവരാണ് യാത്രാക്ലേശം മൂലം ദുരിതത്തിലാകുന്നത്. സ്പെയര്‍പാര്‍ട്ട്സുകള്‍ കൃത്യസമയത്ത് ലഭിക്കാതെ വരുന്നതോടെ അറ്റകുറ്റപ്പണി മുടങ്ങുകയും ഈ വണ്ടികള്‍ ആഴ്ചകളോളം ഗാരേജില്‍ കിടക്കുകയും ചെയ്യും.
ആണ്ടാമുക്കത്തുള്ള കെ.എസ്.ആര്.ടി.സി ഗാരേജ് മാറ്റാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമില്ലായ്മയും അധികചെലവുമാണെന്നാണ് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.