കെ.എസ്.ആർ.ടി.സി മൂന്നാര്‍ ഉല്ലാസയാത്ര; ബുക്കിങ് തുടങ്ങി

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി 30ന് വാഗമണ്‍ വഴി മൂന്നാറിലേക്കുള്ള ഉല്ലാസ യാത്രയുടെ ബുക്കിങ് കൊല്ലം ഡിപ്പോയില്‍ ആരംഭിച്ചു.

കൊല്ലം ഡിപ്പോയില്‍നിന്ന് 30ന് രാവിലെ 5.15 ന് ആരംഭിച്ച് കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ, വഴി വാഗമണ്‍ എത്തും. അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി, ചെറുതോണി ഡാമുകള്‍ കണ്ട് കല്ലാര്‍കുട്ടി വ്യൂ പോയന്‍റ്, വെള്ളത്തൂവല്‍, ആനച്ചാല്‍വഴി ആദ്യദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.

മേയ് ഒന്നിന് രാവിലെ 8.30 നു മൂന്നാറില്‍ നിന്ന് ആരംഭിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, ഇക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിങ് പോയന്‍റ്സ്, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് ആറിന് മൂന്നാറില്‍ എത്തും. ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മെയ് രണ്ടിന് പുലര്‍ച്ച രണ്ടിന് കൊല്ലത്ത് തിരിച്ചെത്തും. ബുക്കിങ് തുക 1150 രൂപ. (മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആർ.ടി.സി ബസില്‍ സ്ലീപ്പര്‍ സൗകര്യവും, ഭക്ഷണവും, സന്ദര്‍ശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ) ബുക്കിങ്ങിന്: 9496675635.

Tags:    
News Summary - ksrtc munnar trip booking started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.