കൊല്ലം: കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നിന്നും വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ആരംഭിക്കുന്നു. ജൂലൈ 28, 30, ആഗസ്റ്റ് 6, 12, 13 ദിവസങ്ങളില്‍ നാലമ്പല ദര്‍ശന യാത്രകള്‍ പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കുടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാള്‍ക്ക് 620 രൂപയാണ് നിരക്ക്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍ തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍ തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആറന്മുള യാത്രക്ക് 850 രൂപയാണ് നിരക്ക്.
ജൂലൈ 28നും ആഗസ്റ്റ് 19നും കുടമാളൂര്‍, നെറ്റിച്ചിറ, ഭരണങ്ങാനം പള്ളികള്‍ ഉള്‍പ്പെടുത്തി അല്ഫോൺസാമ്മ തീര്‍ഥാടനം സംഘടിപ്പിക്കും. ഒരാള്‍ക്ക് 710 രൂപയാണ് യാത്ര നിരക്ക്. ജൂലൈ 27ന് രാവിലെ അഞ്ചിന് ഗവിയിലേക്കും ജൂലൈ 28, 29, 30 ദിവസങ്ങളില്‍ വയനാട് യാത്രയും ഒരുക്കിയിട്ടുണ്ട്. 29ന് മൂന്നാര്‍ യാത്രയും 30ന് അമ്പനാട്, പാലരുവി യാത്ര നടക്കും. ഫോണ്‍ : 9747969768, 9496110124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.