കുടുബശ്രീ അപേക്ഷ ക്ഷണിച്ചു

കൊല്ലം: ജില്ലയിലെ തദ്ദേശസ്ഥാപന തലങ്ങളിലുള്ള കുടുബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ അയല്‍കൂട്ടം/ഓക്‌സിലറി ഗ്രൂപ് അംഗം എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. രണ്ട് ഒഴിവുകളാണുള്ളത്.

അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. മറ്റ് ജില്ലകളില്‍ സി.ഡി.എസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം

. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ് ഓഫിസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

സര്‍ക്കാര്‍/അർധ സര്‍ക്കാര്‍/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍/സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 20-35, സി.ഡി.എസ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ ജില്ല മിഷന്‍ ഓഫിസില്‍ നിന്നോ www.kudumbashree.org വെബ്സൈറ്റില്‍നിന്നോ ലഭിക്കും.

അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ഫോട്ടോ അടങ്ങിയ മേല്‍വിലാസം, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സജെന്‍ഡര്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ല മിഷന്‍ കോഓഡിനേറ്റര്‍, കുടുബശ്രീ, കൊല്ലം ജില്ലയുടെ പേരിലുള്ള 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയും ഉണ്ടാകണം.

അപേക്ഷകള്‍ നിര്‍ദിഷ്ട അയല്‍കൂട്ടം പ്രസിഡന്റ്/സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍/സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍/സെക്രട്ടറി എന്നിവരുടെ മേലൊപ്പോടുകൂടി നവംബര്‍ 11ന് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.

കവറിന് പുറത്ത് 'കുടുബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ' എന്നെഴുതണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ല മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പിന്‍ -691013 ഫോണ്‍: 0474 2794692, 9447028954.

Tags:    
News Summary - Kudumbashree invited applications-cds accountant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.