പുനലൂർ: കുണ്ടറ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ വെട്ടിപ്പുഴ എം.എൽ.എ റോഡിൽ തകർന്ന് റോഡിെൻറ സംരക്ഷണ ഭിത്തി തകർന്നു. എം.എൽ.എ റോഡിൽ സെൻറ് തോമസ് സ്കൂളിന് സമീപമാണ് കൂറ്റൻ പൈപ്പ് ലൈൻ പൊട്ടിയത്. ഇതുകാരണം ജലവിതരണം താൽക്കാലികമായി നിലച്ചു.
വെട്ടിപ്പുഴ തോടിനോട് ചേർന്ന് റോഡിന് സംരക്ഷണമായിരുന്ന ഭിത്തി 15 അടിയോളം ദൂരത്തിലാണ് തകർന്നത്. പതിവായി പൈപ്പ് പൊട്ടൽ കാരണം നാശത്തിലായിരുന്ന ഈ റോഡ് അടുത്തിടെയാണ് ലിങ്ക് റോഡ് പദ്ധതിയിൽപെടുത്തി നവീകരിച്ചത്. ശനിയാഴ്ച വൈകുന്നതുവരേയും പൈപ്പ് ലൈൻ നന്നാക്കൽ പൂർത്തിയായില്ല.
കുണ്ടറക്കും പരിസരത്തുമുള്ള പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് പുനലൂർ പട്ടണത്തിൽ കല്ലടയാറ്റിലെ വെട്ടിപ്പുഴ കടവിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.