കുണ്ടറ: വികസനം യാഥാർഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സ്വയം തൊഴില്‍ സംരംഭങ്ങളെ എല്ലാ വിധത്തിലും പിന്തുണച്ച് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. കുണ്ടറ മായംകോട്ട് എ.കെ.ടി.എ ടെയ്ലറിങ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മള്‍ട്ടി ഹെഡ് കമ്പ്യൂട്ടറൈസ്ഡ് എംബ്രോയിഡറി മെഷീന്റെ സ്വച്ച് ഓണ്‍കര്‍മം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. എ.കെ.എസ്.ടി.എ.ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.സോമന് അധ്യക്ഷത വഹിച്ചു.
ടെയിലറിങ് ലേബേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എന്‍.സി.ബാബു, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വൈസ് പ്രസിഡന്റ് ആര്.ഓമനക്കുട്ടന്‍പിള്ള, ടെയിലറിങ് വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അറുമുഖം, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ജി.രാജമ്മ, ബിജുകുര്യന്, എന്‍.ദിനേശ്കുമാര്‍, കെ.മനുക്കുട്ടന്, എസ്.സാബു, ജി.കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.