കുണ്ടറ: പരിസ്ഥിതിമാറ്റം തകരാറിലാക്കിയ മൺറോതുരുത്ത് പഞ്ചായത്തിെൻറ കൃഷി സമൃദ്ധിയെ തിരികെപ്പിടിക്കാൻ കാലാവസ്ഥവ്യതിയാനത്തെ അതിജീവിക്കുന്ന ആധുനിക കൃഷിരീതിക്ക് തുടക്കം കുറിക്കുന്നു.കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലനകേന്ദ്രം പെരിങ്ങാലത്ത് ഏറ്റെടുത്ത ബയോസലൈൻ അഗ്രികൾച്ചർ ഓപൺവാട്ടർ ഫാമിങ് പദ്ധതിയാണ് ശനിയാഴ്ച മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നത്.
മൺറോതുരുത്തിൽ അനുഭവപ്പെടുന്ന പാരിസ്ഥിതി മാറ്റങ്ങൾ പരിഹരിച്ച് കൃഷി സമൃദ്ധിയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2018ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശിൽപശാലയുടെ നിർദേശത്തെ തുടർന്നാണ് പദ്ധതി.
ചതുപ്പുകളിൽ ശക്തമായ കണ്ടൽ അതിർത്തിവേലികൾ നിർമിച്ച് കായൽ തീരങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കി നെൽകൃഷിയും ജലകൃഷിയും സംയോജിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഉപ്പുജല നെൽകൃഷിക്ക് കൃഷിഭൂമി തയാറാക്കലും മത്സ്യം വളർത്തുന്നതിനായി കൂടി കൃഷി സംവിധാനവും ഇപ്പോൾ തന്നെ തയാറായിട്ടുണ്ട്.
ഇതിനോടൊപ്പം പരിസ്ഥിതി ഗവേഷണ പഠനവും നടക്കും. മൺറോതുരുത്തിെൻറ അതിജീവനത്തിന് പദ്ധതി വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.