ആദ്യദിനത്തിൽ രചനാമത്സരങ്ങളും ബാൻഡ് മേള മത്സരങ്ങളും അരങ്ങേറി. പ്രധാന വേദിയായ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം എച്ച്.എസ്.എസില്‍ കലോത്സവ ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ കെ.ഐ. ലാല്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാര്‍, ഹെഡ്മാസ്റ്റര് രാജേഷ് കുമാര്‍, എസ്. ഹാരീസ്, ടി. കിഷോര്‍, പരവൂര്‍ സജീവ്, ശ്രീഹരി, എബ്രഹാം ഡാനിയല്‍, ശ്രീരംഗം ജയകുമാര്‍, ടി.കെ. ഷിബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാര്‍, ജ്യോതിരഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
രജിസ്ട്രേഷന് കമ്മിറ്റിയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് വികസനസമിതി അധ്യക്ഷ ജി. സുശീല നിർവഹിച്ചു. കണ്‍വീനര്‍ എബ്രഹാം ഡാനിയേല്‍, ജി. സുനില്‍കുമാര്‍, എസ്. വിനോദ് കുമാര്‍, കെ.എസ്. പ്രവീണ്‍കുമാര്‍, സുനില്‍ ജോർജ്, എഫ്. ബിജു, ജെ. വില്‍സണ്‍, ബെറ്റി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റിയുടെ ഉദ്ഘാടനം ഡി.ഡി.ഇ കെ.ഐ. ലാല്‍ നിര്‍വഹിച്ചു. പ്രോഗ്രാം ചെയര്മാന് പി.ടി. മനോജ്, കണ്‍വീനര്‍ എസ്. ശ്രീഹരി, പരവൂർ സജീവ്, ജയചന്ദ്രന്‍പിള്ള, ഡി. സാജന്, സുനില്‍കുമാര്‍, വിനോദ് ബി. റോയി, സി.പി. ബിജുമോന്, ജയകൃഷ്ണന്, നിതീഷ്, ഷിജു, അന്‍സര്‍, ബിന്‍ കബീര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ല സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനവേദിയില്‍ അധ്യാപകർ സ്വാഗതഗാനം ആലപിക്കും. പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ സംസ്കൃതാധ്യാപകന് എഴുതി കൊട്ടാരക്കര മഞ്ജു മ്യൂസിക് ഡയറക്ടര്‍ ഷാജിയും റിഥം കംപോസര്‍ ഷാജിരാജും സംഗീതം നിര്‍വഹിച്ച ഗാനമാണ് അധ്യാപകർ പാടുന്നത്.
കൊല്ലം: ജില്ല സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം ബാൻഡ് മത്സരങ്ങളുടേതും രചന മത്സരങ്ങളുടേതുമായിരുന്നു. സെന്റ് വിൻസന്റ് കോൺവന്റ് സ്കൂളിലാണ് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ ബാൻഡ് മത്സരം അരങ്ങേറിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 13 ടീമുകൾ രജിസ്റ്റർ ചെയ്തെങ്കിലും എട്ടെണ്ണത്തിന്റെ പ്ലാട്ടൂണുകൾ മാത്രമാണ് മത്സരത്തിൽ മാറ്റുരച്ചത്. ദേശീയ ഗീതമായ വന്ദേമാതരത്തിൽ തുടങ്ങി ദേശീയഗാനത്തിൽ അവസാനിക്കുന്ന രീതിയിലായിരുന്നു ടീമുകളുടെ പ്രകടനം.
എച്ച്.എസ് വിഭാഗത്തിൽ തൃപ്പലഴികം ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തലയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പിന്നിലാക്കി ഒന്നാം സ്ഥാനം കൈവരിച്ചു. വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ചപ്രകടനം കാഴ്ചവെച്ചെങ്കിലും പ്ലാട്ടൂണിലെ സൈഡ് ഡ്രം വായിക്കുന്ന കുട്ടിയുടെ തൊപ്പി തറയിൽ വീണതിനാൽ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിധിനിർണയത്തിൽ അപാകതയുണ്ടെന്നും ഒന്നാംസ്ഥാനം നേടിയ ടീമുകൾ നിലവാരം പുലർത്തിയില്ല എന്ന പരാതിയുമായി വിധികർത്താക്കളും അധ്യാപകരുമായി വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ടീമുകൾ മാത്രം പങ്കെടുത്ത ഹയർസെക്കൻഡറി വിഭാഗത്തിൽ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം ഹയര്‍സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.