കുണ്ടറ: നടപ്പിലാക്കാത്ത പദ്ധതിക്ക് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വക മികവിന്റെ പുരസ്കാരം. കുണ്ടറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഭൂപത്രവിതാന പദ്ധതി നടപ്പിലാക്കിയില്ലെങ്കിലും മികവിന് പുരസ്കാരം നല്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസും തൊഴിലുറപ്പ് പദ്ധതി ഓഫിസറും പുരസ്കാരം ഏറ്റുവാങ്ങി.
പദ്ധതി നടപ്പിലായോ എന്ന് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. പദ്ധതിക്കായി വാങ്ങിയ കയര്‍ ഭൂവസ്ത്രം മുളവന എന്‍.എസ്.എസ് കരയോഗ മന്ദിര വളപ്പിൽ വെയിലേറ്റ് നശിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ മണ്ണൊലിപ്പു തടയൽ ലക്ഷ്യമിട്ട് കുണ്ടറ പഞ്ചായത്തിലെ പഴയ ലക്ഷ്മണ ക്ലേമൈസിന് ചുറ്റും സംരക്ഷണമൊരുക്കാന്‍ എത്തിച്ച കയര്‍ഭൂവസ്ത്രം വെയിലും മഴയുമേറ്റ് നശിക്കുന്ന വാര്‍ത്ത ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞിരകോട് ആയിരവില്ലൻ ക്ഷേത്രത്തിന് സമീപം പാതയോരത്താണ് അടുക്കിവെച്ച് ടാര്പാളിന്പോലും മൂടാതെ വലിച്ചു വാരിയിട്ടിരുന്നത്. ഇങ്ങനെ നശിപ്പിച്ച പദ്ധതിക്കാണ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മികവിന്റെ പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.