കുണ്ടറ: മുൻ കഞ്ചാവ് കേസിലെ പ്രതിയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. സ്കൂൾ കുട്ടികൾക്കുൾെപ്പടെ കഞ്ചാവ് വിൽപന നടത്തിവന്ന കൊറ്റങ്കര മുണ്ടൻചിറ ബിനു ഭവനത്തിൽ ബെന്നിയിൽ നിന്നാണ് കഞ്ചാവും പണവും പിടികൂടിയത്.
ഒന്നേകാൽ കിലോയോളം കഞ്ചാവ്, 10000 രൂപ എന്നിവ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിെൻറ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.
നേരത്തെ ഇയാളെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഒന്നേകാൽ കിലോയോളം കഞ്ചാവും ബൈക്കുമായി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
മാമൂട്, മുണ്ടൻചിറ, വേലൻകോണം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ബെന്നി വൻതോതിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവരുന്നതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സനുവിനു ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ നഹാസ്, അനൂപ് എ. രവി, കബീർ, മനു കെ. മണി, നിതിൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.