കുണ്ടറ: കുടിവെള്ളത്തിനുവേണ്ടി ആയിരങ്ങൾ മാസം മുടക്കിയിരുന്ന ആലുംമൂടുകാരുടെ സമരങ്ങള്‍ ഒടുവില്‍ ഫലംകണ്ടു. ജലവിഭവ വകുപ്പിനെയും കലക്ടറേയും സമീപിച്ചിരുന്നെങ്കിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകാതിരുന്നതിനൊടുവിൽ എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിച്ചതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.
ജനകീയ സമരസമിതി രൂപവത്കരിച്ച് രണ്ട് വര്‍ഷവും മൂന്നുമാസവും നടത്തിയ സമരത്തിനൊടുവിലാണ് പുതിയ കുഴല്‍കിണര്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ ആലുംമൂട്, അണ്ണാച്ചിമുക്ക്, വൈദ്യര്‍മുക്ക്, എല്ലുകുഴി കോളനി എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ഇളമ്പള്ളൂർ പഞ്ചായത്ത് ആലൂമൂട് മാമച്ചന്കാവില് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റജി കല്ലംവിള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജലജാഗോപന്‍, ജെ. ശ്രീജിത്ത്, ആർ. അനിൽകുമാർ, സാംവർഗ്ഗീസ്, കെ. മിനി, എൽ. ജലജകുമാരി, കുരീപ്പള്ളി സലിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.