കുണ്ടറ: ഏക്കറു കണക്കിന് സർക്കാർ ഭൂമി കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമായി. കുണ്ടറ ഫയർ സ്റ്റേഷൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, ഇ.സി.എച്ച്.എസ് എന്നിവയുടെ പിറകുഭാഗത്തും ബോൾ ബാഡ്മിൻറൺ കോർട്ടിനും കലാക്ഷേത്ര കെട്ടിടത്തിന് വടക്കുഭാഗത്തുമുള്ള ഏക്കറു കണക്കിന് സർക്കാർ ഭൂമിയാണ് കാടുകയറി സാമൂഹികവിരുദ്ധരുടെ വിഹാരരംഗമായി മാറിയത്.
അരനൂറ്റാണ്ട് മുമ്പ് ഇനാമൽ ഫാക്ടറി നിന്ന പ്രദേശമാണിത്. സർക്കാർ ഭൂമി കുണ്ടറയുടെ കളിസ്ഥലം ഒരുക്കുന്നതിനും സാഹ്ന വിശ്രമകേന്ദ്രത്തിനും അനുയോജ്യമായ സ്ഥലമാണ്. ജില്ല കലക്ടർ ഇടപെട്ട് സ്ഥലം പൊതു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സഹൃദയ നഗർ റസിഡൻസ് അസോസിയേഷൻ കലക്ടറെ നേരിൽ കണ്ട് നിവേദനം നൽകി. അസോസിയേഷൻ പ്രസിഡൻറ് ജോബ് ആൻഡ്രൂ, സെക്രട്ടറി തോമസ് ആൻറണി, ജോയി കുട്ടി, ഇ. ഉഷ തോമസ്, സൗദാമിനി, ഉഷ ആൻറണി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.