ദിവസം മാറിയാലും ആർക്കും ഓണക്കിറ്റ് നഷ്ടപ്പെടില്ല -മന്ത്രി അനിൽ

കുണ്ടറ: നിശ്ചിത ദിവസം മാറിപ്പോയി എന്ന പേരിൽ ഒരാള്‍ക്കും ഓണക്കിറ്റ് ലഭിക്കാതെ പോവില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. ഓണക്കിറ്റ് വിതരണം ഇന്റര്‍നെറ്റ് തകരാറ് മൂലം ചിലിയിടങ്ങളില്‍ മുടങ്ങിയിരുന്നു. അതിന് അടിയന്തരമായി തന്നെ പരിഹാരവും കണ്ടു.

ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്തിയ മന്ത്രിയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ അലസമനോഭാവമാണ്.

ഓണക്കിറ്റില്‍ കശുവണ്ടിയും നെയ്യും ഏലയ്ക്കയും കുടുബശ്രീ ചിപ്‌സും ചേര്‍ത്തപ്പോള്‍ കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് കശുവണ്ടിമേഖലക്കും ക്ഷീരമേഖലക്കും കാര്‍ഷിക മേഖലക്കും ലഭിക്കുന്നത്. കാഷ്യൂകോര്‍പറേഷനും കപ്പെക്‌സിനും മാത്രം 34-35 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ക്ഷീരമേഖലക്ക് 30 കോടിയും ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

കാപ്പെക്‌സ് ചെയര്‍മാന്‍ ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. കാഷ്യൂ െഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, തൊഴിലാളി സംഘടനാ നേതാക്കളായ ബി. ശുചീന്ദ്രന്‍, പി. ബാബു, പെരിനാട് മുരളി, ടി.സി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Even if the day changes, no one will lose Onakit said Minister Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.