കുണ്ടറ: ജില്ലയിലെ മത്സ്യകര്‍ഷകര്‍ തങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനുമുന്നില്‍ സമരത്തിനൊരുങ്ങുന്നു.മത്സ്യകൃഷി വികസനത്തിന് വേണ്ടി നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥതലത്തിലെ വീഴ്ച്ചകള്‍ മൂലം ലക്ഷ്യത്തിലേക്ക് എത്താതെപോവുകയാണ്. പല കര്‍ഷകരും ഇതിനകം കൃഷി ഉപേക്ഷിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കര്‍ഷകര്‍ക്ക് വിത്തുകള്‍ വിതരണം നടത്തുന്നത്.അതോടൊപ്പം കഴിഞ്ഞ മാര്‍ച്ചിന് മുമ്പ് വനാമി കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് നാളിതുവരെ ഒരുവിധ സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്തില്ല.
ഇത്തരത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ നടപടികളില്‍ പ്രതിഷേധിച്ച് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേക്ക് മത്സ്യകര്‍ഷകരുടെ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് കൊല്ലം ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ല പ്രസിഡന്റ് ബിനു കരുണാകരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമന് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.