കുണ്ടറ: സ്കൂളിനും പോസ്റ്റ് ഓഫിസ് കെട്ടിടത്തിനും മുകളിലേക്ക് ചാഞ്ഞുവീണുകിടക്കുന്ന തേക്ക് മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കിഴക്കേകല്ലട ഗവ.എല്‍.പി.എസിനും ഇതിനോട് ചേര്‍ന്ന് കിടക്കുന്ന പോസ്റ്റ് ഓഫിസ് മന്ദിരത്തിനുമാണ് മരങ്ങൾ ഭീഷണിയാകുന്നത്. തേക്കിന്റെ ഇലകള്‍ വീണ് പേസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ ഷീറ്റുകൊണ്ടുള്ള സംരക്ഷണ മേല്‍ക്കൂരയാകെ തകര്‍ന്ന നിലയിലാണ്.
കെട്ടിടത്തിലേക്ക് തേക്ക് മറിഞ്ഞുവീണിട്ട് മാസങ്ങളായെങ്കിലും ഇത് മുറിച്ചുമാറ്റുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്കൂളിന് മുകളിലേക്കും മരങ്ങള്‍ ചാഞ്ഞുനില്ക്കുകയാണ്. ഇലകള്‍ വീണും തേക്കില്‍ നിന്നുണ്ടാകുന്ന ഒരിനം പുഴു കുട്ടികളുടെ ദേഹത്ത് വീണും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും പ്രയോജനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.