കുണ്ടറ: കുഴിയത്ത് അമിതവേഗത്തിലെത്തിയ ബസിടിച്ച് മരിച്ച നൗഫൽ സ്വകാര്യ ബസുകളുടെ അമിതവേഗത്തിന്റെയും ഇളമ്പള്ളൂരിലെ റെയിൽവേ ഗേറ്റ് അടവിന്റെയും രക്തസാക്ഷിയാണ്.
തിങ്കളാഴ്ച അപകടമുണ്ടായക്കിയ ബസ് റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ തൊട്ട് പിന്നാലെയുള്ള ബസുമായി മത്സരയോട്ടം നടത്തിയാണ് കുഴിയത്ത് എത്തിയത്. ഇളമ്പള്ളൂർ സ്റ്റോപ്പിൽനിന്ന് വിട്ട ബസ് മറ്റ് സ്റ്റോപ്പുകളിലൊന്നും നിത്താതെ ഹെഡ് ലൈറ്റുകൾ തെളിച്ച് ഹോൺ മുഴക്കി അമിത വേഗത്തിലാണ് എത്തിയിരുന്നത്.
സ്വകാര്യ ബസുകൾക്ക് ആർ.ടി.ഒ നിശ്ചയിച്ച് നൽകുന്ന സമയം തെറ്റി ഓടേണ്ടി വരുന്നത് നിത്യസംഭവമാണ്. കുണ്ടറയിലെ മേൽപാലം അനിശ്ചിതമായി തുടരുന്നത് റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടഞ്ഞു കിടക്കുന്നതാണ് ബസുകളുടെ സമയ ക്രമം തെറ്റുന്നതിന് പ്രധാനകാരണം.
കുണ്ടറ-അഞ്ചാലുംമൂട്-കൊല്ലം റൂട്ടിലെ സ്വകാര്യ ബസുകൾ സ്ഥിരമായി അമിത വേഗത്തിലാണ് ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.