52 കോടിയുടെ പാൽപൊടി നിർമ്മാണ കേന്ദ്രം ഉടനെന്ന് മന്ത്രി ചിഞ്ചുറാണി

കുണ്ടറ: കേരള ബ്രാൻറ് പാൽപൊടി നിർമ്മാണത്തിനായി മലപ്പുറത്ത് 52 കോടിയുടെ പ്ലാന്‍റ് ആരംഭിക്കാൻ നടപടി വേഗത്തിലാക്കിയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരിനാട് ചിറക്കോണം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിക്കായി സ്ഥലം സൗജന്യമായി നൽകിയ ഗോവിന്ദിനെ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, ബ്ലോക്ക് പഞ്ചായത്തംഗം ബി. ദിനേശ്, പഞ്ചായത്ത് വൈസ് പ്രസി. എസ്. അനിൽകുമാർ, പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷ ഇജീന്ദ്രലേഖ, ക്ഷേമസമിതി ആധ്യക്ഷൻ മുഹമ്മദ് ജാഫി, വികസന സമിതി അധ്യക്ഷ സോമവല്ലി, ആരോഗ്യ സമിതി ചെയർപേഴ്സൺ എസ്. ശ്രുതി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എൽ. അനിൽ, സെക്രട്ടറി എ. ബാബുരാജ്, അഡ്വ. ആർ. സേതുനാഥ്, സന്തോഷ് കുമാർ, എസ്‌. ശ്രീദേവി, തോട്ടത്തിൽ ബാലൻ, അജിത്കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Minister Chinchu Rani said that the milk powder manufacturing center will be set up soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.