കുണ്ടറ: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഫലസ്തീൻ ജനതക്ക് നീതി ലഭിക്കണമെന്നും പു.ക.സ ജില്ല സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ മാതൃരാജ്യത്തിന്റെ ഭൂരിഭാഗവും കൈയേറിയ ഇസ്രായേലിന്റെയും അതിനു ഒത്താശ ചെയ്യുന്ന സാമ്രാജ്യത്വ ശക്തികളുടെയും നടപടികളോട് യോജിക്കാനാവില്ല. എല്ലാ മാനവിക നിലപാടുകളെയും റദ്ദു ചെയ്ത് ഇസ്രായേലിന്റെ യുദ്ധക്കൊതിക്ക് കൂട്ടുനില്‍ക്കുകയാണ് നിലവിലെ ഇന്ത്യന്‍ ഭരണകൂടം. ഫലസ്തീൻ ജനതക്ക് ശാശ്വതമായ നീതി ലഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബീന സജീവിനെ പ്രസിഡന്റായും ഡോ.സി. ഉണ്ണികൃഷ്ണനെ സെക്രട്ടറിയായും, വസന്തകുമാര്‍ സാംബശിവന്, കെ. സുകുമാരന്‍, പ്രഫ. വി.എ. ഹാഷിംകുട്ടി, ഷാല ജഗധരന്, ഷമ്മിപ്രഭാകര് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഡി. സിന്ധുരാജ്, ഹരിലാല്‍, എസ്. ശ്യാം, ചന്ദ്രകുമാരി, അനില്‍കുമാര്‍ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും എന്‍.പി. ജവഹറിനെ ട്രഷററായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.