കുണ്ടറ: രണ്ടുമാസം കഴിഞ്ഞിട്ടും റോഡിലെ കുഴിയടച്ച് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയില്ല. മൂന്നു വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡില്‍ രണ്ടുമാസം മുമ്പാണ് ആറടി താഴ്ചയില്‍ കുഴി രൂപപ്പെട്ടത്. മുളവന ഇരുനിലമുക്കില്നിന്ന് പവിത്രേശ്വരത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. വാര്‍ഡംഗം വി. വിനോദ് പൊതുമരാമത്ത് അധികൃത രുമായി ബന്ധപ്പെട്ടു.
അസി. എൻജിനീയര്‍ ഷാജി സ്ഥലത്തെത്തുകയും വെള്ളം ശക്തമായി ഒഴുകിയപ്പോൾ മണ്ണ് ഒലിച്ചതാകാം കാരണമെന്ന നിഗമനത്തില്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും റോഡിന്റെ പകുതി ഭാഗം ബാരലുകള്‍ ഉപയോഗിച്ച് മറച്ചിട്ടുള്ളതല്ലാതെ കുഴിനികത്തി ടാര്‍ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയിട്ടില്ല. മഴക്കാലമായാല്‍ ഇത് റോഡ് ഒലിച്ചു പോകുന്നതിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.