കുണ്ടറ: കിഴക്കേകല്ലടയില്‍ നെല്ല് കര്ഷകന് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി. 35 വര്‍ഷമായി തരിശുകിടന്ന കിഴക്കേകല്ലട ത്രിവേണി പാടശേഖരത്തില്‍ നെൽകൃഷി ഇറക്കിയ ചെന്നിത്തല സ്വദേശി ജിനു ജോർജെന്ന കര്‍ഷകനാണ് പരാതിയുമായി രംഗത്ത്.
കിഴക്കേകല്ലടയിലെ ത്രിവേണി പാടശേഖര സമിതിയുടെ സഹായത്തോടെയാണ് 110 ഹെക്ടറില്‍ ജിനു കൃഷി ഇറക്കിയത്. നെല്ല് കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സബ്സിഡിയായി ലഭിക്കും. ഇതിനായി കൃഷി ഭവനില്‍ അപേക്ഷ നല്കിയപ്പോള് സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് സബ്സിഡി തടഞ്ഞെന്നാണ് ആരോപണം.
രേഖകള്‍ പ്രകാരം 15 ഹെക്ടറില്‍ മാത്രമേ കൃഷി ചെയ്തിട്ടുള്ളൂവെന്ന് കിഴക്കേകല്ലട കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് പറഞ്ഞതായി ജിനു ആരോപിക്കുന്നു. വിജിലന്‍സിന് ഉള്‍പ്പെടെ പരാതി നല്‍കാനിരിക്കുകയാണ്. സമര്‍പ്പിച്ച രേഖകളിലെ അവ്യക്തത കാരണമാണ് ആനുകൂല്യങ്ങള്‍ നല്കാന് കഴിയാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.