കുണ്ടറ: ഞാക്കട് കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കാനാൻ പൊളിച്ച കോൺക്രീറ്റ് റോഡിന്റെ അവശിഷ്ടം പാതയോരത്ത് നിക്ഷേപിച്ചത് ഇഴജന്തുക്കളുടെ താവളമാകുന്നു. സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ് ഈ കോൺക്രീറ്റ് മാലിന്യക്കൂമ്പാരം. പെരിനാട് പഞ്ചായത്ത് ഏഴാം വാർഡിൽ കേരളപുരം ഇളമ്പള്ളൂർ സമാന്തരപാതയിൽ സി.വി.എൻ കളരിക്ക് സമീപമാണ് മാലിന്യവും കാടും ചേർന്ന് അപകടഭീഷണി ഉയർത്തുന്നത്. മൂന്ന് വർഷം മുമ്പ് കോൺക്രീറ്റ് അവശിഷ്ടം ഇവിടെ തള്ളിയപ്പോൾ ഒരാഴ്ചക്കകം എടുത്തുകൊണ്ട് പോകും എന്നാണ് പഞ്ചായത്തംഗവും കരാറുകാരനും സമീപവാസികളോട് പറഞ്ഞിരുന്നത്. പലതവണ അധികൃതരോട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.