കുണ്ടറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിലായി.
വോട്ടെടുപ്പ് ദിവസം മാമ്പുഴ ഗവ. എല്‍.പി സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ ബിനിലിനെ അക്രമിച്ച കേസിൽ കൊറ്റങ്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റിയംഗവുമായ മാമ്പുഴ മുകളുവിള വീട്ടില്‍ സുരേഷ്ബാബു(54), സി.പി.എം ബ്രാഞ്ച് സെക്രട്ടറി പെരുമ്പുഴ തൃക്കോയിക്കൽ വിജയാലയത്തില്‍ ജയകുമാര്‍ (52) എന്നിവരാണ് അറസ്റ്റിലായത്.
വൈകീട്ട് ആറിന് ശേഷവും വോട്ടിങ് പുരോഗമിക്കുന്നതിനിടെ പെരുമാറ്റചട്ടം ലംഘിച്ച് സ്കൂളിൽ അതിക്രമിച്ച് കയറിയ പ്രതികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സുരേഷ്ബാബു ആയുധം ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തിടിച്ച് പരിക്കേല്പിച്ചതായാണ് കേസ്. കൂടുതൽ പൊലിസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.