കുണ്ടറ: ഇളമ്പള്ളൂർ കന്യാകുഴി കുടുംബാരോഗ്യകേന്ദ്ര ഫാർമസിയിൽനിന്ന് ലഹരി സമാന ഇൻജക്ഷൻ മരുന്ന് മോഷണം പോയി. മാനസികാസ്വാസ്ഥ്യമുള്ളവരെയും അമിതവേദന അനുഭവിക്കുന്നവരെയും മയക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് മോഷണം പോയത്.
ലഹരിക്ക് അടിപ്പെട്ടവർ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ആശുപത്രി/ മെഡിക്കൽ സ്റ്റോറുകൾ വഴി ഇത്തരം മരുന്നുകൾ വിൽക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത്തരം മരുന്നുകളെപ്പറ്റി അറിവുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് പ്രാഥമിക വിവരം. കൂടാതെ ഇ.സി.ജി മുറിയിലും ഫാർമസിയിലെ അലമാരയിലുംനിന്ന് കുറച്ച് പണവും നഷ്ടപ്പെട്ടു.
സ്റ്റെയർകെയ്സ് വഴിയാകാം മോഷ്ടാക്കൾ അകത്തുകടന്നതെന്ന് അനുമാനിക്കുന്നു. ആശുപത്രിയെയും മരുന്ന് ഇരിക്കുന്ന സ്ഥലത്തെയുംകുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.