കുണ്ടറ: അപകടഭീഷണിയുയർത്തുന്ന മരം മുറിച്ചുമാറ്റാതെ അധികൃതർ. ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ല മജിസ്ട്രേറ്റും കൂടിയായ കലക്ടർ മുറിച്ചുമാറ്റുന്നതിന് ഒന്നരമാസം മുമ്പ് ഇറക്കിയ ഉത്തരവിൽ കേരള റോഡ് ഫണ്ട് വിഭാഗം എക്സി. എൻജിനീയർ ഇതുവരെ നടപടിയെടുക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നനത്. മുളവന മൃഗാശുപത്രിക്ക് മുന്നിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഇലവുമരം മുറിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ മുളവന വില്ലേജ് ജനകീയസമിതിയിൽ വിഷയം ഉന്നയിക്കുകയായിരുന്നു.
ചർച്ചക്കുശേഷം മുളവന വില്ലേജ് ഓഫിസർ കൊല്ലം തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ശ്രദ്ധയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമായി അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് മരം മുറിച്ചുമാറ്റാൻ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയറെ ജൂലൈ 31ന് ചുമതലപ്പെടുത്തി.
എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഇലവുമരം അപകടനിലയിൽത്തന്നെയാണ്. മരത്തിനോട് ചേർന്നാണ് മൃഗാശുപത്രിയും നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ട്യൂഷൻ സെന്ററുമെന്നതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.