സ്ത്രീകളെ ശല്യംചെയ്​ത സംഘത്തിലെ രണ്ടുപേർ പിടിയിൽ

കുണ്ടറ: ആഴ്ചകളായി സ്ത്രീകളെ ശല്യംചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഘത്തെ നാട്ടുകാര്‍ പതിയിരുന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ചന്ദനത്തോപ്പിനുസമീപം വാടകക്ക്​ താമസിച്ചുവന്ന അല്‍ത്താഫും (20) പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചന്ദനത്തോപ്പ് ജങ്ഷന്‍, ഡാക്കമുക്ക്, മേക്കോണ്‍ ജുമാമസ്ജിദ് ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് സ്ത്രീകള്‍ക്ക് നേരേ ആക്രമണവും കവര്‍ച്ചയും നടത്തിവന്നത്. അഞ്ചംഗസംഘത്തില്‍ രണ്ടുപേരാണ് പിടിയിലായത്.

കവര്‍ച്ചസംഘത്തെ പിടികൂടാനായി ഒരാഴ്ചയായി നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞുകാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ചന്ദനത്തോപ്പില്‍ റൗഫി​െൻറ അടച്ചിട്ടിരുന്ന വീട്ടില്‍ അപരിചിതന്‍ കയറുന്നതുകണ്ട സമീപത്തെ വീട്ടമ്മ ബഹളം ​വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തിയതോടെ മൂന്നംഗ കവർച്ചസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അൽത്താഫിനെയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത യുവാവിനെയുമാണ്​ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്​. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മോഷ്​ടാവ് ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. സ്‌കൂട്ടര്‍ നെടുമങ്ങാടുനിന്ന് മോഷ്​ടിച്ചതാണെന്നും കണ്ടെത്തി.

ചന്ദനത്തോപ്പ് ജങ്ഷനിലെ മലബാര്‍ ചിപ്‌സ് സെൻററില്‍നിന്ന് ഇലക്ട്രിക് ത്രാസ്, പണം എന്നിവയും ചരുവിളയിൽ നജ്മുദ്ദീ​െൻറ വിട്ടില്‍നിന്ന് പണവും ഭാര്യയുടെ മാലയും സംഘം കവര്‍ന്നിരുന്നു. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായി നാട്ടുകാരും പൊലീസും ബുധനാഴ്ച പുലർച്ചെവരെ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Two arrested for harassing women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.