കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ച ഗിരീഷ്​കുമാറി‍െൻറ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു 

കുണ്ടറയിലെ കിണർ ദുരന്തം; 30 അടി താഴ്ചയിൽ 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

കുണ്ടറ: 26 തൊടികൾ ഇടിഞ്ഞുവീണ് ഗിരീഷ് കുമാർ എന്ന തൊഴിലാളി അകപ്പെട്ട കിണറിന് ചുറ്റും ഉറക്കമൊഴിച്ച് രക്ഷാപ്രവർത്തനത്തിനായി നാടൊന്നിച്ചത് 14 മണിക്കൂർ. മണിക്കൂറുകൾ പിന്നിടുന്തോറും ഗിരീഷ് കുമാറിനെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങിയെങ്കിലും ഒരു നിമിഷം പോലും വിശ്രമിക്കാതെ 30 അടി താഴ്ചയിലേക്ക് കുഴിയെടുത്ത് അവർ പരിശ്രമിച്ചു. ഒടുവിൽ വ്യാഴാഴ്ച രാവിലെ ദുഃഖകരമായ അവസാനം.

കുണ്ടറ ഫയർ സ്റ്റേഷൻ ഓഫിസർ എസ്.ആർ. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ജുബിൻ ജോൺസൺ, എബിൻ, ബിനുരാജ് എന്നിവരാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. കുണ്ടറ പൊലീസ് സ്റ്റേഷൻ ഓഫിസർ മഞ്ചുലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു.

അപകടം നടന്നതിന് പിന്നാലെ ബുധനാഴ്ച വൈകീട്ടോടെ സ്ഥലത്തെത്തിയ പി.സി. വിഷ്ണുനാഥ് എം.എൽ.എ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് മടങ്ങിയത്. കുണ്ടറ തഹസിൽദാർ, പെരിനാട് വില്ലേജ് ഓഫിസർ, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ജയകുമാർ, പനയം പഞ്ചായത്ത് പ്രസിഡൻറ് രാജശേഖരൻ, പെരിനാട് പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡൻറ് കെ. ബാബുരാജ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രസിഡൻറ് ഇടവട്ടം വിനോദ് എന്നിവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ താങ്ങ്

കു​ണ്ട​റ: കി​ണ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഗി​രീ​ഷ്​​കു​മാ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്​ നി​ർ​ധ​ന കു​ടും​ബം. കാ​ഷ്യു കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഗി​രീ​ഷ്​​കു​മാ​​റെ​ങ്കി​ലും ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി കാ​ര്യ​മാ​യി ജോ​ലി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഭാ​ര്യ ബീ​ന​യും ക​ശു​വ​ണ്ടി ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​ണ്. ഇ​വ​ർ​ക്കും കു​റ​ച്ചു​മാ​സ​മാ​യി ജോ​ലി ഇ​ല്ലാ​യി​രു​ന്നു. മൂ​ത്ത​മ​ക​ൻ അ​ന​ന്ദു പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തി നി​ൽ​ക്കു​ന്നു. ഇ​ള​യ മ​ക​ൻ അ​ക്ഷ​യ് പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ൽ ജോ​ലി​യി​ല്ലാ​ത്ത​പ്പോ​ഴെ​ല്ലാം ഗി​രീ​ഷ് മ​റ്റ് ജോ​ലി​ക​ൾ ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. കി​ണ​റു​പ​ണി​ക്കും മൈ​ക്കാ​ട് പ​ണി​ക്കും പ്ലം​ബി​ങ്​ വ​ർ​ക്കി​നും തു​ട​ങ്ങി ഏ​ത് ജോ​ലി​ക്കും പോ​കു​മാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന വ്യ​ക്തി​യാ​ണ്​ പൊ​ലി​ഞ്ഞ​ത്. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Well tragedy in Kundara 14-hour rescue operation at a depth of 30 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.