പഞ്ചായത്ത് പ്രസിഡൻറിനെതിരെ വനിത വൈസ് പ്രസിഡൻറ് പരാതി നൽകി

കൊല്ലം: പേരയം പഞ്ചായത്ത് പ്രസിഡൻറായ കോൺഗ്രസ് നേതാവ് അനീഷ് പടപ്പക്കര, പഞ്ചായത്ത് ഒാഫിസിൽ വെച്ച് തന്നെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി വൈസ് പ്രസിഡൻറ് സോഫിയ െഎസക്ക് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡിസംബർ ആറിന് വൈകീട്ട് ആറിന് ഒാഫിസ് സമയത്തിന് ശേഷവും ഒാഫിസ് തുറന്നുകിടക്കുന്നതും ലൈറ്റ് കിടക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് പ്രസിഡൻറിൽനിന്ന് മോശം അനുഭവം ഉണ്ടായത്.

16ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ ശേഷമാണ് ഡി.സി.സിയിൽ ഉൾപ്പെടെ വിവരമറിയിച്ചത്. രമ്യതക്ക് താൽപ്പര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് അനീഷിനെ പുറത്താക്കുകയാണ് ത​െൻറ ആവശ്യമെന്നും അവർ പറഞ്ഞു. പ്രസിഡൻറ് സ്ഥാനത്തേക്ക് അനീഷിനെതിരെ താൻ മത്സരിച്ചതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് വൈസ് പ്രസിഡൻറ് ആരോപിക്കുന്നത്.

കുണ്ടറ പൊലീസ് പരാതിയിൽ കേസെടുത്തിട്ടുണ്ട്. അനീഷ് വൈസ് പ്രസിഡൻറായിരുന്ന മുൻ ഭരണ സമിതിൽ പ്രസിഡൻറായിരുന്ന തനിക്കും ഇത്തരത്തിൽ അനുഭവമുണ്ടെന്ന് സ്റ്റാൻസി യേശുദാസൻ പറഞ്ഞു. ആ ഭരണസമിതിൽ സി.പി.െഎ അംഗമായിരുന്ന ജെസ്പിൻ കുട്ടിയും സമാന അനുഭവം തനിക്ക് ഉണ്ടായതായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - woman vice-president lodged a complaint against kundara panchayat president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.