കുണ്ടറ: ലഹരിവിരുദ്ധ ദിനത്തില്‍ ചിറ്റുമലയില്‍നിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മണ്‍റോതുരുത്ത് നെന്മേനി കിഴക്ക് അഞ്ജലിയില്‍ അര്‍ജുന്‍ രാജ് (21) ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് വില്‍പനക്കായി കൊണ്ടുവന്ന 46 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
കൊല്ലം റൂറല്‍ ഡാന്‍സഫ് ടീമിന്റെയും ഈസ്റ്റ് കല്ലട പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ചിറ്റുമല സര്‍വിസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് ഇയാളെ പിടികൂടിയത്.
കേരള പൊലീസിന്റെ 'യോദ്ധാവ്' സംവിധാനത്തിലൂടെ കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫ് എസ് എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സുധീഷ് കുമാര്‍, എസ്.ഐ അനീഷ്, കൊല്ലം റൂറല്‍ ഡാന്‍സഫ് ടീമംഗങ്ങളായ എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ ടി. സജുമോന്‍, പി.എസ്. അഭിലാഷ്, എസ്. ദിലീപ്, വിപിന്‍ ക്ലീറ്റസ്, ഈസ്റ്റ് കല്ലട എസ്.ഐ ജോണ്‍സണ്‍, എ.എസ്.ഐമാരായ ബിന്ദുലാല്‍, ഗിരീഷ്, മധുകുട്ടന്‍ സി.പി.ഒമാരായ മനു, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.