കൊല്ലം: കുരീപ്പുഴ മലിനജല സംസ്കരണപ്ലാൻറിനുവേണ്ടിയുള്ള ഭൂമി അളന്നു തുടങ്ങി. ബുധനാഴ്ച രാവിലെ എത്തിയ സർവേ സംഘം അഷ്ടമുടിക്കായലിന് സമീപത്തായുള്ള ഭൂമിയാണ് അളന്നത്.
പ്ലാൻറിെനതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരെ െപാലീസ് അറസ്റ്റ് ചെയ്ത് നീക്കി. 16 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഭൂമി അളക്കല്‍ സുഗമമായി നടത്താന്‍ എ.സി.പി എ. പ്രദീപ് കുമാറിെൻറ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ്, വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, അഞ്ചാലുംമൂട് സ്റ്റേഷനുകളില്‍നിന്ന് വന്‍ െപാലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
പ്ലാൻറ് സ്ഥാപിക്കുന്നതുമൂലം പ്രദേശത്ത് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം അവലോകന യോഗം നടത്തിയിരുന്നു. പ്രവർത്തനം തടയാനെത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.