കൊല്ലം: മലപണ്ടാരങ്ങൾ ഉൾപ്പെടെ ജില്ലയിലെ നൊമാഡിക് ട്രൈബു (നാടോടി പട്ടിക വർഗം) കൾക്ക് ഉടൻ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അച്ചൻകോവിലിൽ പട്ടിക വർഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പട്ടിക വർഗ വികസന വകുപ്പ് നേരിട്ട് തന്നെ നൊമാഡിക് വിഭാഗക്കാർക്ക് വീട് വച്ചു നൽകും. ഇതിനായി അക്രഡിറ്റഡ് എൻജിനിയർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പി.എസ്. സുപാൽ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.78 കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് മുഖേനയാണ് ഹോസ്റ്റൽ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിൽ 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്. മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ജില്ല പഞ്ചായത്ത് അംഗം കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ സീമ സന്തോഷ്, സാനു ധര്‍മരാജ്, ജില്ല പട്ടിക വർഗ വികസന ഓഫിസർ എസ്. വിധുമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.