മികച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ബോ​ക്‌​സി​ങ്​ താ​രം ലെ​ന​യെ സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ​ക്‌​സ്. ഏ​ണ​സ്റ്റ് പൊ​ന്നാ​ട അ​ണി​യി​ച്ച് ട്രോ​ഫി ന​ൽ​കി ആ​ദ​രി​ക്കു​ന്നു

ഇടിക്കൂട്ടില്‍ വീണ്ടുമൊരു 'കൊല്ലം വിസ്മയം' ലെന നോര്‍ബര്‍ട്ട് ലോക ജിംനാസെഡിലേക്ക്

കൊല്ലം: ബോക്‌സിംഗ് റിംഗില്‍ ഇടിമുഴക്കമായി കൊല്ലത്തുനിന്ന് ഒരു കായിക വിസ്മയം കൂടി. ഇരവിപുരം സ്വദേശിയായ പത്താം ക്ലാസുകാരി ലെന നോര്‍ബര്‍ട്ടാണ് മേയിൽ ഫ്രാന്‍സില്‍ നടക്കുന്ന സ്‌കൂള്‍തല ലോക ജിംനസെഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വറില്‍ നടന്ന ക്വാളിഫയിങ് മത്സരങ്ങളിലെ പ്രകടനമാണ് കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലി‍െൻറ മിടുക്കി താരത്തെ രാജ്യാന്തരതലത്തിലേക്കുയര്‍ത്തിയത്. 75 കിലോ വിഭാഗത്തില്‍ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവെച്ചാണ് മുന്നേറ്റം.

കേരളത്തില്‍നിന്ന് ബോക്സിങ്ങില്‍ ഇന്ത്യന്‍ ടീമിലേക്കുയര്‍ന്ന ഏക കായികപ്രതിഭയാണ് ലെന. മുമ്പ് രണ്ട് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്.

ബോക്‌സിങ് കോച്ച് ബിജുലാലാണ് പരിശീലകൻ. ഇരവിപുരം പുത്തന്‍ വീട്ടില്‍ നോര്‍ബര്‍ട്ട് ആന്‍റണി-ജിജി നോര്‍ബര്‍ട്ട് ദമ്പതികളുടെ ഇളയമകളാണ്. ശ്രീനാരായണ ട്രസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് ലെന. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ് പൊന്നാട അണിയിച്ചു. 

Tags:    
News Summary - lena norbert qualified for school level world championship in boxing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.