കൊല്ലം: ജില്ലയിലെ ലോക്സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കത്തില്‍തന്നെ കാലാനുസൃത പുരോഗതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ട ആപ്പുകള്‍ പരിചയപ്പെടുത്തിയാണ് ഉദ്യോഗസ്ഥതല പരിശീലനത്തിന് തുടക്കം. കുറ്റമറ്റരീതിയിലുള്ള തെരഞ്ഞെടുപ്പ്പ്രക്രിയ ലക്ഷ്യമാക്കിയാണ് ആദ്യഘട്ട പരിശീലനം ഏര്‍പ്പെടുത്തിയതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്തന്നെ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനാണ് നടപടിയെന്നും അറിയിച്ചു.
ആപ്പുകളായ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, സിറ്റിസണ്‍ വിജിലന്‍സ്, ഇ-എസ്.എം.എസ്, സുവിധ,വോട്ടര്‍ ടേണ്‍ഔട്ട്, നോഡല്‍, ഇ.എം.എസ്, സക്ഷാം, പോര്‍ട്ടലുകളായ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വോട്ടര്‍ സര്‍വിസ്; കാന്‍ഡിഡേറ്റ് എന്‍കോര്‍, സര്‍വിസ് വോട്ടര്‍ രജിസ്ട്രേഷന്, ഇലക്ഷന് കൗണ്ടിങ്- റിസള്‍ട്ട്, ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്, ഇൻഡക്സ് കാര്‍ഡ്, ആര്.ടി.ഐ, നാഷനല്‍ ഗ്രീവ്യന്സ് സര്‍വിസ് എന്നിവയും സ്ക്രൂട്ടണി, അഫിഡവിറ്റ്, പെര്മിഷന് സംവിധാനങ്ങളുമാണ് പരിചയപ്പെടുത്തിയത്.
ജില്ല റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ജില്ല ഓഫിസര്‍ ജിജി ജോര്‍ജ്, ഐ.ടി. സൂപ്രണ്ട് സന്തോഷ് കുമാര്‍ എന്നിവരായിരുന്നു പരിശീലകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.