കൊല്ലം: അമിത വേഗത്തിൽ ദിശതെറ്റി വന്ന ലോറി കാറിൽ ഇടിച്ചുകയറി കാർ യാത്രികർക്ക് ഗുരുതര പരിക്ക്. നീണ്ടകര പരിമണം ജങ്ഷന് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ടരക്കായിരുന്നു അപകടം. കൊല്ലത്തുനിന്ന് കുലയുമായി പോയ ലോറിയും, കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കടയ്ക്കലിലേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ നൂറ് മീറ്ററോളം മറിഞ്ഞ് ദേശീയപാതയോരത്തെ കുഴിയിൽ പതിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. ഇവരെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ലോറിയുടെ മുൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ലോറിയിൽ നിന്നും റോഡിൽ വീണ ഓയിൽ ചവറയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം സുഗമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.