കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം പിടിയിലായി. മയ്യനാട് ഷെർമി ഭവനത്തിൽ വിനോഷ് (26) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. വിഷാദാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ െവച്ച് ഡോക്ടറോട് പീഡനവിവരം പറയുകയായിരുന്നു.
ഇയാളെ കുണ്ടറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എൻ. ജിബി, അനിൽ ബേസിൽ എ.എസ്.ഐ മാരായ സജയൻ, കൃഷ്ണകുമാർ, എസ്.സി.പി.ഒ സുമാഭായി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.