കുന്നിക്കോട്: കോലിഞ്ചിമലയിൽ പാറഖനനം നടത്താനായി അനുമതി ലഭിച്ച പ്രദേശങ്ങള്‍ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സന്ദർശിച്ചു. ഏറെ പ്രതിഷേധങ്ങള്‍ക്കും ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുമിടയിലാണ് റവന്യൂ സംഘത്തോടൊപ്പം കലക്ടര്‍ സ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറോളം ഖനനമേഖലകള്‍ സന്ദര്‍ശിക്കുകയും പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേള്‍ക്കുകയും ചെയ്തു. വിവിധ വകുപ്പുകളോട് കോലിഞ്ചിമലയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.
നിലവിൽ മേഖലയില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടെന്നും പാറഖനനം ആരംഭിച്ചാൽ വീടുകൾക്കും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുമെന്നും പരാതി ഉയര്‍ന്നു. അടുത്ത ശനിയാഴ്ച രാവിലെ 11 ന് കലക്ടറേറ്റിൽവെച്ച് വിവിധ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്ത്, റവന്യൂ വകുപ്പ്, ജിയോളജി, മലിനീകരണ നിയന്ത്രണബോർഡ്, പൊലീസ്, പരിസ്ഥിതി വകുപ്പ് എന്നിവർ യോഗത്തില്‍ പങ്കെടുക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കലക്ടറുടെ സന്ദര്‍ശനം വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം സമരസമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം നടത്തിയിരുന്നു. തഹസിൽദാർ ജാസ്മിൻ ജോർജ്, വില്ലേജ് ഓഫിസർ ഒ. ബനഡിക്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.