കൊല്ലം: റമദാനിലെ ആദ്യവെള്ളിയാഴ്ച വിശ്വാസിബാഹുല്യത്താൽ പള്ളികൾ നിറഞ്ഞു. മുൻ വെള്ളിയാഴ്ചകളെ അപേക്ഷിച്ച് ജുമുഅ ഖുത്തുബക്ക് മുമ്പുതന്നെ പള്ളികൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു.
നേരേത്ത എത്തിയവർ ഖുർആൻ പാരായണവും പ്രാർഥനകളുമായി പള്ളികളിൽ കഴിച്ചുകൂട്ടി. ഖത്തീബുമാരുടെ പ്രസംഗം പ്രധാനമായും നോമ്പിന്റെയും രാത്രിനമസ്കാരത്തിന്റെയും പ്രാർഥനയുടെയും പ്രാധാന്യത്തെക്കുറിച്ചായിരുന്നു. നന്മകൾ അധികരിപ്പിക്കേണ്ടതിനെയും ദാനധർമങ്ങളുടെ പ്രാധാന്യത്തെയുംകുറിച്ച് ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
നോമ്പുദിനങ്ങളിൽ പള്ളികളിൽ ഇഅ്ത്തിക്കാഫ് ഇരിക്കേണ്ടതിന്റെ പ്രാധാന്യവും ഇമാമുമാർ വ്യക്തമാക്കി.ദുരിതം പേറുന്ന ഫലസ്തീനികൾക്കായി പ്രത്യേക പ്രാർഥനയും വിശ്വാസികൾ നിർവഹിച്ചു. ജുമുഅ നമസ്കാരശേഷവും നിരവധി വിശ്വാസികൾ കൂടുതൽ സമയവും പള്ളികളിൽത്തന്നെ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.