ഇരവിപുരം: കെ.എസ്.ഇ.ബി ഫീഡറുകൾക്കടുത്ത് അപകടക്കെണിയൊരുക്കി ദേശീയപാത അധികൃതർ. അയത്തിൽ ബൈപാസ് ജങ്ഷനിൽ കശുവണ്ടി വികസന കോർപറേഷന്റെ കമ്പനിക്ക് സമീപമാണ് ദേശീയപാത അധികൃതരുടെ അപകടക്കെണി.
പള്ളിമുക്ക്-അയത്തിൽ റോഡിന് സമീപത്തായി കെ.എസ്.ഇ.ബി സ്ഥാപിച്ച അയത്തിൽ, മങ്ങാട് തുടങ്ങി മൂന്നിടങ്ങളിലേക്കുള്ള 11 കെ.വി ഫീഡറുകൾക്ക് സമീപം ദേശീയപാതക്കായി നിർമിക്കുന്ന ഓട കൊണ്ടു വന്ന് നിർത്തുകയും വലിയ കുഴിയെടുത്തിട്ടിരിക്കുകയുമാണ്. ഈ കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതാണ് അപകട ഭീഷണിയാകുന്നത്. ഇതിലേക്ക് വൈദ്യുത പ്രവാഹം ഉണ്ടാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
അടിയന്തിര പരിഹാരം വേണമെന്നു കാട്ടി വടക്കേവിള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അയത്തിൽ നിസാം കലക്ടർക്കും ഹൈവേ അതോറിറ്റി അധികൃതർക്കും പരാതി നൽകി. ഓട നിർമാണം പൂർത്തിയാക്കി ജനങ്ങളുടെ ഭീതി അകറ്റിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.