കൊല്ലം: ദേശീയ അധ്യാപക ദിനത്തില്‍ രാജ്യത്തെ മികച്ച അധ്യാപകരായി തെരഞ്ഞെടുത്തവരെ വിഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രപതി അനുമോദിച്ചു. ചവറ തെക്കുംഭാഗം ഗവ. പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപിക തങ്കലത തങ്കപ്പന് കലക്ടറേറ്റ് ഇന്‍ഫര്‍മാറ്റിക്സ് സെൻററില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പുരസ്കാരത്തിന് അര്‍ഹമായ ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി എന്‍.ഐ.സി തയാറാക്കിയ ലഘു ദൃശ്യങ്ങള്‍ നേര്‍സാക്ഷ്യങ്ങളായി ചടങ്ങില്‍ അവതരിപ്പിച്ചു.
ആലപ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വി.എസ്. സജികുമാറാണ് കേരളത്തില്‍നിന്ന് പുരസ്കാരം നേടിയ മറ്റൊരധ്യാപകന്. സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ മറ്റ് സ്രോതസ്സുകളില്‍നിന്നും സഹായം സ്വീകരിച്ച് സ്കൂളിെൻറ അടിസ്ഥാനസൗകര്യവും പഠനവും മെച്ചപ്പെടുത്തിയതാണ് തങ്കലത തങ്കപ്പനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്കൂളിെൻറ നില മെച്ചപ്പെടുത്താന്‍ സഹായകമായതായും അവര്‍ പറഞ്ഞു.കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എ.ഡി.എം പി.ആര്. ഗോപാലകൃഷ്ണന്, ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ വി.കെ. സതീഷ്കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍ എന്നിവര്‍ അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.