കൊട്ടാരക്കര: നെടുവത്തൂർ ലൈഫ് പദ്ധതി ക്രമക്കേടെന്ന പരാതിയിൽ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, ധനമന്ത്രി എന്നിവരുടെ ഓഫിസുകളിൽനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി.
സംഭവത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രാഥമികാന്വേഷണം തുടങ്ങി. പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസറോട് സ്ഥലം സന്ദർച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഡി.ഡി.പിക്ക് നൽകിയ റിപ്പോർട്ടിൽ ഗുണഭോക്താക്കൾ ഭൂമി വാങ്ങിയതിൽ പാളിച്ചകളുണ്ടായതായി സൂചിപ്പിക്കുന്നു. അളവിൽ പിശകുണ്ടായതിനാൽ നാല് സെന്റ് ഭൂമിക്ക് പകരം രണ്ടര സെന്റ് ഭൂമി വീതമാണ് അളന്നുതിരിച്ചത്. കുന്നായിക്കിടന്നിരുന്ന ഭൂമി തട്ടുകളാക്കി നിരത്തിയപ്പോൾ താഴ്വാരത്ത് ഭൂമി ലഭിച്ചവർ കൂടുതൽ കുഴിയിലായി. കോൺക്രീറ്റ് പില്ലർ സ്ഥാപിച്ചാൽപോലും ഇവിടെ വീട് നിർമാണം സാധ്യമല്ലെന്നും രണ്ട് കുടുംബങ്ങൾ പ്രമാണം റദ്ദ് ചെയ്യാൻ അപേക്ഷ നൽകിയിട്ടുള്ളതായും സെക്രട്ടറിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരമുണ്ടെങ്കിലേ പ്രമാണം റദ്ദാക്കാൻ കഴിയൂ. പ്രദേശത്ത് വീടുവെക്കുന്നതിന് അനുമതി നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗവും ആശയക്കുഴപ്പത്തിലാണ്. മഴവെള്ളപ്പാച്ചിലുണ്ടായാൽ മണ്ണൊലിപ്പ് സാധ്യതയുള്ള ഭൂമിയെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.