കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിമർശനം. കൊല്ലം നഗരത്തിൽ യാതൊരു വികസനപദ്ധതിയും കൊണ്ടുവരാൻ എം.പിക്ക് കഴിഞ്ഞില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റും ഭരണപക്ഷ കൗൺസിലർമാരും ആരോപിച്ചു. മേയറുടെ നേതൃത്വത്തിൽ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരെ സന്ദർശിച്ചത് സംബന്ധിച്ചുള്ള ചർച്ചയിലാണ് വിമർശനമുയർന്നത്. കൊല്ലം എം.പിയെ കാണാനോ വിഷയം അവതരിപ്പിക്കാനോ മേയറും സംഘവും തയാറായില്ലെന്ന് ആർ.എസ്.പിയുടെ ടി. പുഷ്പാംഗദൻ കുറ്റപ്പെടുത്തിയതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതി ഉദ്ഘാടനത്തിൽ പങ്കെടുത്ത എം.പി ലോക്സഭയിൽ ആ പദ്ധതിക്കായി ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം ടി. പുഷ്പാംഗദൻ ഉന്നയിച്ചു. സ്വകാര്യവത്കരിക്കാനിരിക്കുന്ന റെയിൽവേ വികസനത്തിലാണ് എം.പി അവകാശമുന്നയിക്കുന്നതെന്ന് മേയർ പറഞ്ഞു. ആകെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് മാത്രമാണ് എം.പിയുടെ നേട്ടമെന്ന് സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.