പുനലൂർ: കുടിവെള്ളം മുടങ്ങിയതിനെതിരെ കുടത്തിൽ വെള്ളവുമായെത്തി കൗൺസിലർ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ കുളിച്ച് പ്രതിഷേധിച്ചു. നഗരസഭയിലെ പത്തേക്കർ വാർഡിലെ കൗൺസിലർ ഷൈൻ ബാബുവാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ വാർഡിൽ ഏറെ ദിവസമായി കുടിവെള്ളം മുടങ്ങി ജനങ്ങൾ വലയുകയാണ്.
കൗൺസിലറടക്കം ബന്ധപ്പെട്ടവരോട് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ഷൈൻ ബാബു കുടത്തിൽ വെള്ളവുമായി പുനലൂർ വാട്ടർ അതോറിറ്റി ഓഫിസിന്റെ മുറ്റത്ത് പരസ്യമായി കുളിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനൊടുവിൽ വൈകീട്ട് പത്തേക്കർ വാർഡിൽ വെള്ളം തരാമെന്ന് വാട്ടർ അതോറിറ്റി ഉറപ്പുനൽകി.
പത്തേക്കർ വാർഡിൽ നൂറോളം കുടുംബങ്ങളിൽ കിണറില്ലാതെ വിഷമിക്കുകയാണ്. ലൈൻ പൈപ്പിനെ ആശ്രയിച്ചാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. ഇനിയും വെള്ളം തരാത്ത പക്ഷം വാർഡിലെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കൗൺസിലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.