ഓച്ചിറ: ആലിയമോളുടെ കളിചിരി തിരിച്ചുപിടിക്കാൻ സഹായം തേടി കുടുംബം. മഠത്തിൽക്കാരാണ്മ പറക്കവയൽ പുത്തൻവീട്ടിൽ ഹസിം-ജാസ്മി ദമ്പതികളുടെ ഇളയമകളാണ് ആലിയമോൾ എന്ന അഞ്ച് വയസ്സുകാരി. മൂന്നുവയസ്സുള്ളപ്പോൾ വിട്ടുമാറാത്ത പനിയെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുഞ്ഞിന് മജ്ജ സംബന്ധമായ അസുഖം കണ്ടുപിടിച്ചത്. ഇപ്പോൾ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് ചികിത്സ.
അടിയന്തരമായി മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 30 ലക്ഷം രൂപ വേണം. നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന കുടുംബത്തിന് ചോർെന്നാലിക്കുന്ന വീട്ടിൽ മകളെ ചേർത്തുപിടിച്ച് കണ്ണുനീർ പൊഴിക്കാനേ കഴിയുന്നുള്ളൂ. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ.
ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ആലിയമോൾ ചികിത്സസഹായസമിതി രൂപവത്കരിച്ചു. സമിതിയുടെപേരിൽ ഓച്ചിറ ഫെഡറൽ ബാങ്കിൽ 1732 02 0000 2205 നമ്പറിൽ അക്കൗണ്ട് തുറന്നു. െഎ.എഫ്.എസ്.സി: FDRL0001732. ഫോൺ: 9995554575, 9497798991, 9387439302.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.