സി.​പി.​ഐ ശൂ​ര​നാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇടതു സർക്കാറിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷ ശ്രമം -കാനം

ശാസ്താംകോട്ട: കേന്ദ്ര സർക്കാറിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ വർഗീയത പ്രോത്സാഹിപ്പിച്ച് വഴിതിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ശൂരനാട് മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം മൈനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. രാജ്യത്തെമ്പാടും സാമൂഹിക സുരക്ഷ അപകടത്തിലാകുമ്പോൾ സാധാരണക്കാർക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്താൻ പരിശ്രമിക്കുന്ന സർക്കാറാണ് കേരളത്തിലേത്. ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടി നേതാക്കന്മാരെ വേട്ടയാടുമ്പോൾ ഡൽഹിയിൽ ഇതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഇവർക്ക് ചുവപ്പു പരവതാനി വിരിക്കുന്നു.

രണ്ട് വർഷം ദേശീയ അന്വേഷണ ഏജൻസികൾ മാറി മാറി അന്വേഷിച്ചിട്ടും കേരളത്തിലെ മുഖ്യമന്ത്രിെയയോ അദ്ദേഹത്തിന്റെ ഓഫിസിനെതിരെയോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും കോൺഗ്രസ് ഈ സർക്കാറിനെതിരെ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ആർ.എസ്. അനിൽ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ എസ്. അജയഘോഷ്, ആർ. രാജേന്ദ്രൻ, എസ്. വേണുഗോപാൽ, ആർ. വിജയകുമാർ, കെ. ശിവശങ്കരൻ നായർ, പ്രഫ. എസ്.അജയൻ, സി. എം. ഗോപാലകൃഷ്ണൻ നായർ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Opposition's attempt to destabilize the Left government - Kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.