കൊല്ലം: സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായതിനാൽ ചില്ലറയൊന്നുമല്ല വീർപ്പുമുട്ട്. സ്ഥാനാർഥിയുടെ പേരൊഴികെ ബാക്കിയെല്ലാം എഴുതി കാത്തിരിക്കുകയാണ് മതിലുകൾ. മുഖച്ചിത്രം ചേർക്കാനും പേരെഴുതി ചേർക്കാനുമുള്ള കളങ്ങൾവരെ റെഡി.
കോൺഗ്രസ് ബുക്ക് ചെയ്ത ചുവരുകൾക്കാണ് ഒറ്റപ്പെടൽ ഏറെയും. തെരഞ്ഞെടുപ്പിന് ഒരുമാസം പോലും ഇനിയില്ല. പത്രിക സമർപ്പണം കഴിഞ്ഞ് കളത്തിലിറങ്ങിയാൽ വിരലിലെണ്ണാവുന്ന ദിവസം. ഇതിനിടെ എവിടെയെല്ലാം ഓടിയെത്തണം. കണ്ടെയ്ൻമെൻറ് സോണുകളിലും കോവിഡ് വ്യാപനമുണ്ടായ സ്ഥലങ്ങളിലുമുള്ള സ്ഥാനാർഥികളാണെങ്കിൽ പറയുകയും വേണ്ട.
ജില്ലയിൽ എൽ.ഡി.എഫും യു.ഡി.എഫും പലയിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥിത്വം ഉറപ്പാക്കിയവർക്കാകട്ടെ ഇതുകൊണ്ട് പ്രചാരണത്തിനിറങ്ങാനും വയ്യ. ബുക്ക് ചെയ്ത ചുവരുകളിലെല്ലാം എഴുത്ത് മുറക്ക് നടക്കുന്നുണ്ട്. പ്രചാരണം ഇക്കുറി വെർച്വലാണെങ്കിലും പരമ്പരാഗത ചുവരെഴുത്തിന് പ്രതാപം നഷ്ടമായിട്ടില്ലെന്നാണ് ചുവരുകളായ ചുവരുകളെല്ലാം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.