കേ​ര​ള പാ​ര​ല​ല്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ

ക​ലോ​ത്സ​വം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവഗണിക്കാനാവില്ല -മന്ത്രി

കുണ്ടറ: കേരളത്തിൽ പൊതുവിദ്യാഭ്യാസത്തെ പിന്തുണക്കും വിധം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാനാകാത്തതാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ല പ്രസിഡന്റ് ആര്‍. വേണുഗോപാലപിള്ള അധ്യക്ഷതവഹിച്ചു. കവി ബാബു പാക്കനാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, വാര്‍ഡംഗം അനീജിലൂക്കോസ്, ജില്ല സെക്രട്ടറി വിനോദ് ഭരതന്‍, കണ്‍വീനര്‍ മുഹമ്മദ് റഫീക്ക്, അഞ്ചല്‍ മേഖല സെക്രട്ടറി മഹേഷ്, കണ്ണനല്ലൂര്‍ മേഖല പ്രസിഡന്റ് പി. എസ്. ജൈജു, ജില്ല കമ്മിറ്റിയംഗം സനോജ് വിജയന്‍, കലോത്സവം കണ്‍വീനര്‍ ഗിരീഷ് ജി. മുഖത്തല എന്നിവര്‍ സംസാരിച്ചു.

നാനൂറിലധികം കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ജില്ല സമ്മേളനം ഞായറാഴ്ച നാലിന് നടക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലസമ്മേളനത്തിന് മുന്നോടിയായി റാലിയും നടക്കും.

Tags:    
News Summary - Parallel educational institutions cannot be ignored - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.