പുനലൂർ (കൊല്ലം): സുരക്ഷയുടെ ഭാഗമായി ജലക്രമീകരണത്തിന് തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച പകൽ 11 ന് മൂന്നു ഷട്ടറുകളും അഞ്ച് സെ.മീറ്റർ വീതം ഉയർത്തിയത്. വൈദ്യുതി ഉൽപാദനത്തിനുള്ള രണ്ടു ജനറേറ്റർ പ്രവർത്തിക്കുന്നതിനും വെള്ളം നൽകുന്നു.
115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച രാവിലെ 107. 05 മീറ്റർ വെള്ളമുണ്ട്. ഡാമിലെ നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ഷട്ടറുകൾ 50 സെ.മീറ്റർ വരെ ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. ഷട്ടർ തുറക്കുന്നതിന് കെ.ഐ.പി അസി.എക്സിക്യൂട്ടിവ് എൻജിനീയർ മണിലാലിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.