പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് 14ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ബെന്നി ജോസഫിെൻറ നാമനിർദേശപത്രിക സമർപ്പണം കൗതുകക്കാഴ്ചയായി. ചേന്ദമംഗലം പഞ്ചായത്തിെൻറ വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫിസർ ടി. സഹീർ മുമ്പാകെയാണ് ബെന്നി ജോസഫ് പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ വർഷം എറണാകുളം ജില്ല സപ്ലൈ ഓഫിസറായി വിരമിച്ച ഇദ്ദേഹം ഒരു വർഷം സപ്ലൈ ഓഫിസറായും മൂന്ന് വർഷം റേഷനിങ് ഇൻസ്പെക്ടറായും പറവൂരിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം സഹപ്രവർത്തകരായിരുന്നു ഇരുവരും. കുറച്ചുകാലം മുമ്പ് വരെ തങ്ങളുടെ മേലുദ്യോഗസ്ഥനായിരുന്ന ആൾ സ്ഥാനാർഥിക്കുപ്പായം അണിഞ്ഞെത്തിയത് ജീവനക്കാരിലും ആശ്ചര്യമുയർത്തി.
കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാല പ്രസിഡൻറ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, കേരള കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബെന്നി ജോസഫ് മികച്ച സംഘാടകനും വാഗ്മിയുമാണ്. ഭാര്യ ബിനു തോമസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് ബെന്നി ജോസഫ് പത്രിക സമർപ്പണത്തിനെത്തിയത്.യായ ബെന്നി ജോസഫ് വരണാധികാരി താലൂക്ക് സപ്ലൈ ഓഫിസർ ടി. സഹീർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.