സുരക്ഷയില്ലാതെ കാപ്പിൽ ബീച്ച്: അപകടം വർധിക്കുന്നു

അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ കാ​പ്പി​ൽ ബീ​ച്ചി​ൽ മു​ന്ന​റി​യി​പ്പ്  ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്നു

സുരക്ഷയില്ലാതെ കാപ്പിൽ ബീച്ച്: അപകടം വർധിക്കുന്നു

പ​ര​വൂ​ർ: സു​ര​ക്ഷ​യി​ല്ലാ​ത്ത കാ​പ്പി​ൽ ബീ​ച്ചി​ൽ വ​ർ​ഷം തോ​റും അപകടം വ​ർ​ധി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി​യി​ട്ടും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും ഒ​രു സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നി​ല്ല. ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ കാ​പ്പി​ൽ ബീ​ച്ചി​നോ​ടാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന. തീ​ര​ത്ത് മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളി​ല്ല.

കാ​യ​ലും ക​ര​യും സം​ഗ​മി​ക്കു​ന്ന പൊ​ഴി​മു​ഖം ഭാ​ഗ​ത്തു രൂ​പ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ മ​ണ​ൽ​ത്തി​ട്ട വ​ഴി​യാ​ണു പ​ല​രും ക​ട​ലി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ര​ണ​വും സ​മാ​ന രീ​തി​യി​ലാ​ണ്. ഇ​വി​ട​ത്തെ മ​ണ​ലി​ൽ പ​തി​യി​രി​ക്കു​ന്ന വ​ലി​യ കു​ഴി​ക​ളാ​ണ് പ​ല​പ്പോ​ഴും വി​ല്ല​ൻ. ഇ​ത​റി​യാ​തെ കാ​യ​ലി​ലി​റ​ങ്ങു​ന്ന​വ​ർ മ​ണ​ലി​ലാ​ഴ്ന്നു പോ​കും. ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​യി​ല​ക​പ്പെ​ടു​ക​യും ചെ​യ്യും. അ​ടു​ത്ത​കാ​ല​ത്തു കാ​പ്പി​ൽ ടൂ​റി​സം മേ​ഖ​ല ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​പ​ക​ട നി​ര​ക്കും കൂ​ടി​യ​ത്. ക​ട​ലും കാ​യ​ലും ഒ​ന്നി​ക്കു​ന്ന പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യ​മാ​ണ് കാ​പ്പി​ൽ തീ​ര​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്. പൊ​ഴി​മു​ഖ​വും വി​ശാ​ല​മാ​യ തീ​ര​വും നി​ശ​ബ്ദ അ​ന്ത​രീ​ക്ഷ​വു​മാ​ണ് കാ​പ്പി​ലി​ന്‍റെ മ​നോ​ഹാ​രി​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 

കാ​പ്പി​ലി​ൽ ഒ​ഴി​വു​വേ​ള ആ​സ്വ​ദി​ക്കു​ന്ന​തി​ന് ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തു​ന്നു​ണ്ട്. പൊ​ഴി​മു​ഖം ഭാ​ഗ​ത്തു​നി​ന്നു ക​ട​ൽ-​കാ​യ​ൽ കാ​ഴ്‌​ച ആ​രു​ടെ​യും മ​നം ക​വ​രു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ‌ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​മു​ണ്ട്.

തിരിഞ്ഞ് നോക്കാതെ അധികൃതർ

ഇ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ബീ​ച്ചി​ൽ പ്ര​കാ​ശം ന​ൽ​കു​ന്ന ഒ​രു സ്ട്രീ​റ്റ് ലൈ​റ്റോ, അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ല. ഒ​റ്റ​പ്പെ​ട്ട ഭാ​ഗ​മാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്നാ​ലും പു​റം​ലോ​കം അ​റി​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആം​ബു​ല​ൻ​സ് എ​ത്തി​ച്ചേ​രാ​ൻ റോ​ഡു​പോ​ലും ഇ​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഡി.​ടി.​പി.​സി ഒ​രു ലൈ​ഫ് ഗാ​ർ​ഡി​നെ ഇ​വി​ടെ നി​യോ​ഗി​ച്ചു. ഇ​വി​ടെ ഒ​റ്റ​ക്ക്​ ഒ​രാ​ൾ​ക്ക് ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മ​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​ലൈ​ഫ് ഗാ​ർ​ഡ് അ​വ​ധി​യി​ൽ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​രെ നി​യോ​ഗി​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ദം. ബീ​ച്ചി​ൽ ഒ​രി​ട​ത്തു​പോ​ലും അ​പ​ക​ട മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​യി​ലും ആ​ളു​ക​ളെ​ത്തു​ന്ന ഇ​വി​ടെ പൊ​ലീ​സ് നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വാ​റി​ല്ല. പ​ര​വൂ​ർ-​അ​യി​രൂ​ർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​ലാ​യ​തി​നാ​ൽ പൊ​ലീ​സും ബീ​ച്ചി​നെ കൈ​യൊ​ഴി​യു​ക​യാ​ണ്.കാ​പ്പി​ൽ ബീ​ച്ചി​ൽ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി നാ​ല്​ മു​ത​ൽ അ​ഞ്ചു​പേ​ർ വീ​തം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​വ​ർ​ഷം അ​ഞ്ചു​പേ​രാ​ണ്​ മു​ങ്ങി മ​രി​ച്ച​ത്.

മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ലൈ​ഫ് ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച​ത്. അ​തി​നു​ശേ​ഷം മൂ​ന്ന്പേ​ർ കൂ​ടി മ​രി​ച്ചു. 2023ലും ​നാ​ലു​പേ​ർ വ്യ​ത്യ​ത്സ മാ​സ​ങ്ങ​ളി​ൽ മു​ങ്ങി​മ​രി​ച്ചു. 2021ൽ ​ര​ണ്ടു വ്യ​ത്യ​സ്‌​ത സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ലു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ലൈ​ഫ് ഗാ​ർ​ഡാ​യി ഒ​രാ​ൾ മാ​ത്രം

ലൈ​ഫ് ഗാ​ർ​ഡ് ഒ​രു​ദി​വ​സം അ​വ​ധി​യെ​ടു​ത്താ​ൽ അ​ന്നേ ദി​വ​സം സ​ഞ്ചാ​രി​ക​ൾ തി​ര​യി​ൽ​പ്പെ​ട്ട് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത്ര​യേ​റെ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന തീ​ര​ത്ത് ഒ​രാ​ൾ അ​വ​ധി​യാ​യാ​ൽ പ​ക​രം മ​റ്റൊ​രാ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ട്ടി​ല്ല.

നി​ല​വി​ലെ ലൈ​ഫ് ഗാ​ർ​ഡ് തീ​ര​ത്ത് ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബീ​ച്ചി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണെ​ന്നു അ​ടു​ത്ത​കാ​ല​ത്തെ സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ലൈ​ഫ് ഗാ​ർ​ഡ് അ​വ​ധി​യി​ൽ പോ​യ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​ല​തും ന​ട​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ തീ​ര​ത്ത് തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കും.

കു​ട്ടി​ക​ൾ സ​ഹി​തം കു​ടും​ബ​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങും. ദൂ​ര​സ്ഥ​ല​ത്ത് നി​ന്നു എ​ത്തു​ന്ന​വ​ർ​ക്ക് തീ​ര​ത്തെ മ​ണ​ൽ​ക്കു​ഴി​ക​ളും അ​ടി​യൊ​ഴു​ക്കും തി​രി​ച്ച​റി​യാ​നാ​കി​ല്ല.

എ​ല്ലാ ദി​വ​സ​വും ഒ​രാ​ൾ മാ​ത്രം തീ​ര​ത്ത് കാ​വ​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ലൈ​ഫ് ജാ​ക്ക​റ്റും ലൈ​ഫ് ബോ​യ് റി​ങ്ങും മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡി​നു ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ടു പേ​രു​ണ്ട​ങ്കി​ൽ മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​കൂ. ലൈ​ഫ് ഗാ​ർ​ഡി​ന്‍റെ എ​ണ്ണം കു​റ​ഞ്ഞ​ത് ര​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​ട​വ പ​ഞ്ചാ​യ​ത്തി​നും പ​ര​വു​ർ ന​ഗ​ര​സ​ഭ​ക്കും ആ​ളെ നി​യ​മി​ക്കാ​മെ​ങ്കി​ലും ശ​മ്പ​ള​ത്തി​നു ഫ​ണ്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ർ​ക്ക്. ടൂ​റി​സം പൊ​ലീ​സി​ന്‍റെ സേ​വ​ന​വും തീ​ര​ത്ത് ല​ഭ്യ​മ​ല്ല.

Tags:    
News Summary - Kappil Beach without security: accident increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.