പാരിപ്പള്ളി: നാടിെൻറ ഉറക്കംകെടുത്തിയ കരടി ഇപ്പോഴും മറവിൽതന്നെ. കല്ലുവാതുക്കൽ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ രണ്ടുദിവസമായി നടത്തിയ തെരച്ചിലും വിഫലം. പുലിക്കുഴിയിലും പരിസരങ്ങളിലും ശനിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ ഉച്ചവരെ തുടർന്നു. ഈ ഭാഗത്ത് കരടിയെ കണ്ടതായ വിവരങ്ങളെത്തുടർന്നാണ് തെരച്ചിൽ. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയെൻറ നേതൃത്വത്തിൽ വിശദ പരിശോധന നടത്തിയെങ്കിലും കരടിയുടെ സാമിപ്യം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല.
ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ക്ഷേത്രത്തിന് സമീപം ഏതാനും ദിവസം മുമ്പ് കണ്ടെത്തിയ കാൽപാടുകൾ കരടിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച കരടിയെ കണ്ടതായി അഭ്യൂഹം പരന്നതിനെത്തുടർന്ന് പാമ്പുറം മീനമ്പലം ഭാഗങ്ങളിൽ ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.
25 ഏക്കറോളം കാടുപിടിച്ചുകിടക്കുന്ന കാരംകോട് സ്പിന്നിങ് മിൽ വളപ്പിൽ കരടി എത്തിയിരിക്കാമെന്ന നിഗമനത്തിൽ ഇവിടെ കൂട് സ്ഥാപിക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് അഗ്നിശമനസേനയുടെ സാന്നിധ്യത്തിൽ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള ദ്രുതകർമസേനയുടെ പിക്കറ്റ് തുടരുകയാണ്. പുലിക്കുഴിയിലും പരിസരങ്ങളിലും കരടിയെ കണ്ടെത്താത്തതിനെത്തുടർന്ന് വനപാലകരും പൊലീസുമടങ്ങുന്ന സംഘം വേളമാന്നൂർ ഭാഗത്തും തെരച്ചിൽ നടത്തി.
രാത്രിയിലും ഫയർഫോഴ്സിെൻറ സഹായത്തോടെ തെരച്ചിൽ നടത്തിവരുന്നുണ്ട്. പലരും അടിസ്ഥാനമില്ലാത്ത വിവരങ്ങൽ പരത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.